Your Image Description Your Image Description

ജോ​ർ​ഡ​നി​ൽ ന​ട​ന്ന ഓ​പൺ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത് താ​രം റാ​ഷി​ദ് അ​ൽ ത​ർ​മൂം.50 മീ​റ്റ​ർ ബ്രെ​സ്റ്റ്‌​സ്ട്രോ​ക്ക് വി​ഭാ​ഗ​ത്തി​ൽ റാ​ഷി​ദ് അ​ൽ ത​ർ​മൂം ഒ​ന്നാം സ്ഥാ​നം നേ​ടി.00:28:21 സെ​ക്ക​ൻ​ഡി​ൽ കു​വൈ​ത്തി​ന്റെ പു​തി​യ റെ​ക്കോ​ഡ് സ്ഥാ​പി​ച്ചാ​ണ് കു​വൈ​ത്ത് ദേ​ശീ​യ താ​രം സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ​ത്.റാ​ഷി​ദ് അ​ൽ ത​ർ​മൂ​മി​ന്റെ മി​ക​ച്ച പ്ര​ക​ട​നം കു​വൈ​ത്ത് നീ​ന്ത​ൽ രം​ഗ​ത്ത് പു​തി​യ പ്ര​തീ​ക്ഷ​ക​ൾ ഉ​യ​ർ​ത്തി​യ​താ​യി അ​ൽ ത​ർ​മൂ​മി​ന്റെ ക്ല​ബ്ബാ​യ സ്‌​പോ​ർ​ട്ടിം​ഗ് ക്ല​ബ് വാ​ട്ട​ർ ഗെ​യിം​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ അ​ബു അ​ൽ ഹ​സ്സ​ൻ പ​റ​ഞ്ഞു.

വി​വി​ധ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ നേ​ടാ​നാ​ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു. അ​ത്‌​ല​റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. സ്വി​സ് വേ​ൾ​ഡ് ഓ​പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 50 മീ​റ്റ​ർ ബ്രെ​സ്റ്റ്‌​സ്ട്രോ​ക്ക് ഇ​ന​ത്തി​ൽ റാ​ഷി​ദ് അ​ൽ ത​ർ​മൂം അ​ടു​ത്തി​ടെ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു.ഖാ​ദി​സി​യ സ്‌​പോ​ർ​ട്ടിങ് ക്ല​ബ് (എ​സ്‌​.സി) ടീ​മി​ന്റെ​യും കു​വൈ​ത്ത് നീ​ന്ത​ൽ താ​രം ജോ​ർ​ഡ​നി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ് ചൊ​വ്വാ​ഴ്ച വ​രെ തു​ട​രും. വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സരി​ക്കു​ന്നു​ണ്ട്.

Related Posts