Your Image Description Your Image Description

ഓപ്പോ കെ 13 x 5G നാളെ ഇന്ത്യയിൽ വില്പനക്കെത്തും. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവയിലൂടെ ഫോൺ ലഭ്യമാകും. മികച്ച പെർഫോമൻസ്, ഈട്, ബാറ്ററി ലൈഫ്, പുത്തൻ എഐ ഫീച്ചറുകൾ അടക്കം വിപണിയിൽ എതിരാളികൾക്ക് ഭീഷണി ഉയർത്തിയാണ് മിഡ്‌റേഞ്ചിൽ കെ 13 x 5G എത്തുന്നത്. 1000 നിറ്റ്‌സ് ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റുമുള്ള 6.72 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ഈ പ്രൈസ് റേഞ്ചിൽ മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനും കാര്യക്ഷമമായ പ്രകടനം നൽകുന്ന, 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഡിവൈസിന്‍റെ കരുത്ത്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. 50 എംപി പ്രൈമറി സെൻസർ + 2എംപി ഡെപ്ത് സെൻസർ വരുന്ന ഡ്യുവൽ പിൻ ക്യാമറകളാണ് ഫോണിന് നൽകിയിട്ടുള്ളത്.

ഫ്രണ്ടിൽ 8 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ‘സോഷ്യൽ മീഡിയ റെഡി’ ഫോട്ടോകൾക്കും വീഡിയോകൾക്കും അനുയോജ്യമായ രീതിയിൽ എഐ- എൻഹാൻസ്ഡ് ക്യാമറ സജ്ജീകരണമാണ് ഓപ്പോ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *