Your Image Description Your Image Description

പഹൽഗാം ഭീകരാക്രമണത്തിലും, ഓപ്പറേഷൻ സിന്ദൂറിലുമുള്ള അവ്യക്തത നീക്കിയേ മതിയാവൂയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളിയതില്‍ അദ്ദേഹം പ്രതിഷേധമറിയിച്ചു.

പഹൽഗാമിൽ ഭീകരരെ ഇനിയും പിടികൂടാനായിട്ടില്ല.അവരെ  പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല .രാജ്യസുരക്ഷയിലും, സൈനിക ശക്തിക്ക് പിന്തുണ നൽകുന്നതിലും എല്ലാവരും ഒറ്റക്കെട്ടാണ്. ഭീകരർ എവിടെ പോയി? അവർക്ക് എന്ത് സംഭവിച്ചു ലഫ്.ഗവർണ്ണർ തന്നെ സുരക്ഷ വീഴ്ച സമ്മതിച്ചുവെന്നും ഖര്‍ഗെ പറഞ്ഞു

Related Posts