Your Image Description Your Image Description

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്. ഫെബ്രുവരി എട്ടിന് ഒരു റിയാലിന് റെക്കോർഡ് വിനിമയനിരക്കായ 227 രൂപ വരെ എത്തിയ ശേഷമാണ് താഴേക്ക് വന്നത്.

കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഒരു ഡോളറിന്റെ വില 87.70 രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഡോളറിന്റെ വില 85.54 രൂപയായി കുറഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർധിച്ചതും എണ്ണ വില ഇടിഞ്ഞതുമാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റിയൂഷനൽ ഇൻവെസ്റ്റേഴ്‌സ് എന്ന വിദേശ നിക്ഷേപകർ ചൊവ്വാഴ്ച മാത്രം 6,065.78 കോടി രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts