Your Image Description Your Image Description

ഒമാനിൽ വ്യാ​ജ ഓ​ണ്‍ലൈ​ന്‍ പ​ര​സ്യം വ​ഴി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് വി​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു. ഈ​ജി​പ്ത് പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ വീ​ട്, അ​പ്പാ​ര്‍ട്മെ​ന്റ്, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ള്‍, വി​നോ​ദ കെ​ട്ടി​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വാ​ട​ക​ക്ക് ന​ല്‍കു​ന്ന​താ​യി കാ​ണി​ച്ച് വ്യാ​ജ പ​ര​സ്യം ന​ല്‍കി ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​യാ​ളെ​യാ​ണ് മ​സ്‌​ക​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബു​ക്കി​ങ് ഉ​റ​പ്പാ​ക്കാ​ന്‍ ബാ​ങ്ക് ട്രാ​ന്‍സ്ഫ​ര്‍ വ​ഴി മു​ന്‍കൂ​ര്‍ പ​ണ​മ​ട​ക്കാ​ന്‍ ഇ​ര​ക​ളെ നി​ര്‍ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ളെ വ​ഞ്ചി​ച്ച​തി​ന് മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ന്‍ഡ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Related Posts