Your Image Description Your Image Description

ഒമാനിൽ ഓ​രോ ദി​ന​വും ചൂ​ട് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പു​റ​ത്ത് ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​വ​ശ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലു​ട​മ​ക​ളോ​ട് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ചൂ​ട് ത​ട​യു​ന്ന​തി​നു​ള്ള പൊ​തു​വാ​യ ശി​പാ​ർ​ശ​ക​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യ വേ​ന​ൽ​ക്കാ​ലം ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്ത​രം ശു​പാ​ർ​ശ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ചു​ട്ടു​പൊള്ളു​ന്ന ചൂ​ടി​ൽ​നി​ന്ന്​ പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ച്ച വി​ശ്ര​മ നി​യ​മം രാ​ജ്യ​ത്ത്​ ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഒ​മാ​ൻ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്​​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റു​വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *