Your Image Description Your Image Description

മസ്കത്ത്: ഇസ്കിയിലെ വിലായത്തിലെ അൽ റുസൈസ് പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ റോഡപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. സ്കൂൾ കുട്ടികളുമായിപോയ ബസാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. ബുധനാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. ‘ബസ് ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മൂന്ന് കുട്ടികളും. മറ്റ് പന്ത്രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്, ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി’ റോയൽ ഒമാൻ പോലീസ് പറഞ്ഞു.

അൽ റുസൈസ് പ്രദേശത്താണ് സംഭവം. ബസ് ഒരുവസ്തുവിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൂർണമായി കത്തിയ നിലയിലാണ് ബസ്. മരിച്ചവരെയും അപകടത്തിപ്പെട്ടവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തെത്തി വൈദ്യസഹായം നൽകി. അപകടത്തിന് കാരണമായ സാഹചര്യങ്ങൾ നിർണ്ണയിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts