Your Image Description Your Image Description

ഒമാനിൽ ഡ്രോൺ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. ആവശ്യമായ ലൈസൻസ് നേടാതെയാണ് ഡ്രോൺ ഉപയോ​ഗിക്കുന്നതെങ്കിൽ കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പെർമിറ്റുകൾ നേടാതെ ഡ്രോണുകളുടെ പ്രവർത്തനവും നിരോധിത പ്രദേശങ്ങളിലുള്ള ഉപയോ​ഗവും ശ്രദ്ധയിൽപെട്ടതോടെയാണ് സിഎഎ മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിലുള്ള ഉപയോ​ഗം ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഒമാനി വ്യോമാതിർത്തി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുമെന്നും അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ഡ്രോൺ ഉപയോക്താക്കളും അംഗീകൃത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും, ആവശ്യമായ ലൈസൻസുകൾ നേടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ലൈസൻസില്ലാതെ പറത്തിയാൽ 500 റിയാൽ ആണ് പിഴ. സുരക്ഷിതമല്ലാത്ത രീതിയിൽ ഡ്രോണുകൾ ഉപയോഗിച്ചാൽ 600 ഒമാനി റിയാൽ വരെ പിഴയൊടുക്കേണ്ടി വരും. ഡ്രോണുകൾ ഉപയോഗിക്കുന്നവർ രജിസ്ട്രേഷൻ ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts