Your Image Description Your Image Description

ഒമാനിലെ വാഹന രജിസ്‌ട്രേഷൻ 5.5% വർധിച്ച് ഏകദേശം 1.8 ദശലക്ഷമായി. ഈ വർഷം ജൂൺ അവസാനം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1,798,062 വാഹനങ്ങളാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.5% വർധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 79.3% വും അഥവാ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളാണ്. 1,425,308 സ്വകാര്യ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വാണിജ്യ വാഹനങ്ങൾ 14.7% (264,913), വാടക വാഹനങ്ങൾ 2.3% (41,386) എന്നിങ്ങനെയാണ് ഇതര വാഹനങ്ങളുടെ കണക്കുകൾ. ടാക്‌സികൾ, സർക്കാർ വാഹനങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവ ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു.

Related Posts