Your Image Description Your Image Description

ഒമാനിലെ ലോജിസ്റ്റിക്സ് മേഖലയിലെ തൊഴിലാളികൾക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. 2025 സെപ്റ്റംബർ 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന്റെയും തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

ലോജിസ്റ്റിക്സ് മേഖലയിലെ നിർദ്ദിഷ്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും നിയമം ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയത് നേടുന്നതിനും സെക്ടറൽ സ്‌കിൽസ് യൂണിറ്റ് ഫോർ ലോജിസ്റ്റിക്സ് സെക്ടറിൽ നിന്നുള്ള പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാണ്. സെപ്റ്റംബർ 1 മുതൽ ലൈസൻസ് ഇല്ലാതെ ഒരു തൊഴിൽ പെർമിറ്റും അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല.

Related Posts