Your Image Description Your Image Description

വയലൻസ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിക്കാൻ ഏഴിൽ രചനയും സംവിധാനവും നിർവഹിച്ച ദേസിംഗ് രാജാ 2 എത്തുന്നു. ആദ്യന്തം ആക്ഷേപഹാസ്യരസപ്രദമായ ഒരു ആക്ഷൻ ചിത്രമാണിത്. തമിഴിൽ മുൻനിര നായകന്മാരായ വിജയ്, അജിത്, ജയം രവി, ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ, വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ് എഴിൽ. വിജയ് (തുള്ളാത മനമും തുള്ളും), അജിത് (പൂവെല്ലാം ഉൻ വാസം), ജയം രവി (ദീപാവലി ), ശിവ കാർത്തികേയൻ (മനംകൊത്തി പറവൈ) , വിഷ്ണു വിശാൽ (വേലൈന്ന് വന്താ വെള്ളൈക്കാരൻ) എന്നീ എഴിൽ ചിത്രങ്ങൾ ഉദാഹരണങ്ങൾ. നേരത്തെ വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ. രണ്ടാം ഭാഗം നാളെ (11) റിലീസ്‌ ചെയ്യും.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ ഒരു മില്ല്യനോളം കാണികളെ ആകർഷിച്ച് മുന്നേറ്റം നടത്തുന്നു എന്നത് തന്നെ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കും എന്നതിൻ്റെ മുന്നോടിയാണെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്. ചിത്രത്തിലെ ‘ഡോളി ‘ എന്ന ഗാനത്തിൻ്റെ ഗ്ലാമർ നൃത്തരംഗവും യുവ ആരാധകർക്കിടയിൽ ഹരമായി എന്നതും ശ്രദ്ധേയം. വിമൽ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകൻ. ഉപനായകനായി പുതുമുഖം ജനാ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. തെലുങ്കിൽ ‘രംഗസ്ഥല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹർഷിത മറ്റൊരു നായികയാവുന്നു.

Related Posts