Your Image Description Your Image Description

എ​ൻ​ജി​നി​ൽ തീ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലോ​സ് ഏ​ഞ്ച​ൽ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. വെ​ള്ളി​യാ​ഴ്ച അ​റ്റ്ലാ​ന്‍റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബോ​യിം​ഗ് 767-400 DL446 വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ തീ​പ​ട​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​ട​ത് എ​ൻ​ജി​നി​ൽ പ​ട​ർ​ന്ന​താ​യി ക​ണ്ട​ത്തി​യ​തോ​ടെ വി​മാ​നം ലൊ​സാ​ഞ്ച​ല​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​താ​യും യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Posts