Your Image Description Your Image Description

എമിറേറ്റ്​സ്​ വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്​സ്​ ഗ്രൂപ്പ്​ ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിന്‍റെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ്​ 350 വ്യത്യസ്ത തസ്തികകളിൽ പുതിയ ജീവനക്കാരെ കണ്ടെത്തുന്നത്​. കാബിൻ ക്രൂ, പൈലറ്റ്​, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ്​ ടീമംഗങ്ങൾ, കസ്​റ്റമർ സർവീസ്​, ഗ്രൗണ്ട്​ പ്രവർത്തനം, കാറ്ററിങ്​, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ്​ തുടങ്ങിയ മേഖലകളിലെ തസ്തികകളിലാണ്​ നിയമനം നടത്തുക.

4,000 കാർഗോ, കാറ്ററിങ്​, ഗ്രൗണ്ട്​ പ്രവർത്തന വിദഗ്ദരെയാണ്​ ഡനാറ്റ നിയമിക്കാൻ ലക്ഷ്യമിടുന്നത്​. കമ്പനിയുടെ ധീരമായ ലക്ഷ്യങ്ങൾക്ക്​ വേഗം പകരാൻ സാധിക്കുന്ന ലോകോത്തര പ്രതിഭകളെയാണ്​ ആവശ്യമെന്ന്​ എമിറേറ്റ്​സ്​ ഗ്രൂപ്പിന്‍റെയും എമിറേറ്റ്​സ്​ എയർലൈനിന്‍റെയും ചീഫ്​ എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ്​ അഹമ്മദ്​ ബിൻ സഈദ്​ ആൽ മക്​തൂം പറഞ്ഞു.

ലോകത്തെ 150 പട്ടണങ്ങളിലായി റിക്രൂട്ട്​മെന്‍റുമായി ബന്ധപ്പെട്ട ഈവന്‍റുകൾ കമ്പനിയൊരുക്കും. യു.എ.ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യംവെച്ച്​ ദുബൈയിലും റിക്രൂട്ട്​മെന്‍റ്​ നടക്കും. 2022 മുതൽ കമ്പനി 41,000 ലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. ഇതോടെ ഗ്രൂപ്പിന്​ നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരുണ്ട്.

Related Posts