Your Image Description Your Image Description

നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2025-27 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 5ന് രാവിലെ 10 മുതല്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

50% മാര്‍ക്കില്‍ കുറയാതെയുളള ബിരുദവും പ്രവേശന പരീക്ഷ സ്‌കോറും ആണ് അടിസ്ഥാന യോ​ഗ്യത. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ഉണ്ട്.

എസ്.സി./എസ്.റ്റി/ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖത്തിൽ പങ്കെടുക്കേണ്ട ലിങ്ക്: https://meet.google.com/mcz-fdom-ktg. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741/8547618290, www.kicma.ac.in

Leave a Reply

Your email address will not be published. Required fields are marked *

Related Posts