Your Image Description Your Image Description

കാ​യം​കു​ളം: ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന​ക​ണ്ണി​യാ​യ ​പ്ര​തി പി​ടി​യി​ൽ. പ​ത്തി​യൂ​ർ എ​രു​വ കു​ഴി​നാ​ട്ട് വീ​ട്ടി​ൽ ഉ​ണ്ണി​യാ​ണ് (26) രാ​സ​ല​ഹ​രി​യു​മാ​യി ല​ഹ​രി വി​രു​ദ്ധ സ്​​ക്വാ​ഡ്​ പി​ടി​കൂ​ടി​യ​ത്. 16 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​ച്ച എം.​ഡി.​എം.​എ ഷ​ഹീ​ദാ​ർ പ​ള്ളി​ക്ക് സ​മീ​പം വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

മേ​യി​ൽ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ബി. ​പ​ങ്ക​ജാ​ക്ഷ​ൻ, ഡി​വൈ.​എ​സ്.​പി ടി. ​ബി​നു​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ അ​രു​ൺ​ഷാ, എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ് ബാ​ബു, സു​ധീ​ർ, കൃ​ഷ്ണ​ലാ​ൽ, എ.​എ​സ്.​ഐ റെ​ജി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജി​ജ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ​ത്മ​ദേ​വ്, ശി​വ​കു​മാ​ർ, അ​രു​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Posts