Your Image Description Your Image Description

പച്ചക്കറികളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് തക്കാളിയും ഉരുളക്കിഴങ്ങും. ഇവ രണ്ടും ഒരേ സസ്യകുടുംബത്തിൽ പെട്ടതാണെന്ന് നിങ്ങക്കറിയാമായിരിക്കാം. എന്നാൽ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ തക്കാളിയിൽ നിന്നാണ് പരിണമിച്ചത് എന്നാണ്. തക്കാളി ആണ് ആദ്യം ഉണ്ടായതെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

9 മില്യൺ വർഷങ്ങൾക്ക് മുമ്പ് ടുബോറസം എന്ന സസ്യവും വൈൽഡ് തക്കാളിയും ഹൈബ്രിഡൈസ് ചെയ്താണ് കിഴങ്ങുണ്ടായത് എന്നാണ് പഠനത്തിൽ പറയുന്നത്. രണ്ട് സസ്യങ്ങളുടെയും ജീനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം, കാട്ടു ഉരുളക്കിഴങ്ങിന്റെയും കൃഷി ചെയ്ത ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും അവയുടെ പൂർവ്വികരുടെയും ജീനോമുകൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്തു, ഓരോ ഉരുളക്കിഴങ്ങു ഇനത്തിലും തക്കാളിയിൽ നിന്നുള്ള ജനിതകശാസ്ത്രത്തിന്റെ മിശ്രിതം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

ഒളിഞ്ഞിരിക്കുന്ന ഇതിന്റെ ജെനിറ്റിക്ക് കണ്ടെത്താൻ നൂറോളം വരുന്ന വർഗങ്ങളുടെ ഡിഎൻഎ ശാസ്ത്രജ്ഞൻമാർ പരിശോധിച്ചു. ആൻഡെസ് മലനിരകൾ ഉയർന്നുവരുന്ന കാലത്തായിരുന്നു ഇതിന്റെ ഈ പച്ചക്കറി രൂപം കൊണ്ടതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സെൽ 2025 ( Cell 2025) പുറത്തുവിട്ട പഠനത്തിലാണ് 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്ന കാര്യം പറയുന്നത്.

Related Posts