Your Image Description Your Image Description

ഉം​റ സീ​സ​ണി​ൽ ഇ​തു​വ​രെ 12 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തി​യ​താ​യി സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദു​ൽ​ഹ​ജ്ജ് 15 (ജൂ​ൺ 11) മു​ത​ൽ മു​ഹ​റം 30 (ജൂ​ലൈ 25) വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 109 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണി​​വ​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഉം​റ വി​സ​യി​ൽ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​ന​വും ഇ​ഷ്യൂ ചെ​യ്ത ഉം​റ വി​സ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 27 ശ​ത​മാ​ന​വും വ​ർ​ധ​ന​യാണു​ണ്ടാ​യ​തെ​ന്ന്​ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ ഉം​റ ക​മ്പ​നി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ജ​ന്‍റു​മാ​രും ത​മ്മി​ൽ 4,200 ക​രാ​റു​ക​ളി​ൽ ഇ​തി​ന​കം ഒ​പ്പു​വെ​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള പു​തി​യ ഘ​ട്ട​ത്തി​​ന്‍റെ തു​ട​ക്ക​മാ​യി നു​സു​ക് പ്ലാ​റ്റ്‌​ഫോം വ​ഴി വി​സ ന​ൽ​കു​ന്ന​ത് മ​ന്ത്രാ​ല​യം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ നു​സു​ക് ആ​പ്പ് വ​ഴി ദു​ൽ​ഹ​ജ്ജ് 15 മു​ത​ൽ ഉം​റ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​വ​രു​ന്നു. തീ​ർ​ഥാ​ട​ക​രെ പി​ന്തു​ണ​ക്കുന്ന ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം എ​ളു​പ്പ​ത്തി​ൽ ഉം​റ ക​ർ​മ​ത്തി​നാ​യി ബു​ക്ക് ചെ​യ്യാ​നും പെ​ർ​മി​റ്റു​ക​ൾ ന​ൽ​കാ​നും ഇ​ത് അ​നു​വ​ദി​ക്കു​ന്നു.

Related Posts