Your Image Description Your Image Description

ഇ-കൊമേഴ്‌സ് മേഖലയിൽ കുതിപ്പു രേഖപ്പെടുത്തി ഖത്തർ. ഒരു വർഷത്തിനിടെ പതിനഞ്ചു ശതമാനത്തിന്റെ വളർച്ചയാണ് ഇടപാടുകളിൽ രേഖപ്പെടുത്തിയത്. ഖത്തർ സെൻട്രൽ ബാങ്കാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്.

ഇ-കൊമേഴ്‌സ്, പോയിന്റ് ഓഫ് സെയിൽ അഥവാ പിഒഎസ് വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ 12.93 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് ഖത്തറിൽ നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 14.95 ശതമാനത്തിന്റെ വർധന. ഇതിൽ പിഒഎസ് വഴി 8.6 ബില്യണിന്റെയും ഇ-കൊമേഴ്‌സ് വഴി 4.2 ബില്യണിന്റെയും ഇടപാടുകൾ നടന്നു. ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനമായ ഫൗറാൻ വഴി മൂന്ന് ബില്യൺ റിയാലിന്റെ ഇടപാട് നടന്നതായും സെൻട്രൽ ബാങ്ക് അറിയിച്ചു.

Related Posts