Your Image Description Your Image Description

ഇസ്രായേലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈൽ ആക്രമണം. ദക്ഷിണ ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ആക്രമണം അരങ്ങേറിയത്. തുടർന്ന് സൈറണുകൾ മുഴങ്ങിയെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണമുണ്ടായ വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്.

മിസൈൽ പ്രതിരോധിക്കുന്നതിനായി എയർ ഡിഫൻസ് സിസ്റ്റം സജ്ജമാക്കിയതായി ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി നിലവിൽ റി​പ്പോർട്ടുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *