Your Image Description Your Image Description

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹ്റൈ​ൻ പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് (എ​സ്.​സി.​ഐ.​എ) അ​ഭ്യ​ർ​ഥി​ച്ചു.ദേ​ശീ​യ ഐ​ക്യ​ത്തി​ന്റെ​യും സാ​മൂ​ഹി​ക സ്ഥി​ര​ത​യു​ടെ​യും പ്രാ​ധാ​ന്യം കൗ​ൺ​സി​ൽ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചി​ന്താ​പൂ​ർ​വ​മാ​യ പെ​രു​മാ​റ്റ​വും പൊ​തു ക്ര​മം സം​ര​ക്ഷി​ക്കാ​നു​ള്ള കൂ​ട്ടാ​യ പ്ര​തി​ബ​ദ്ധ​ത​യു​മു​ണ്ടാ​ക​ണം.

ഭി​ന്ന​ത​ക്ക് കാ​ര​ണ​മാ​കു​ന്ന​തോ പൊ​തു​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​തോ ആ​യ കിം​വ​ദ​ന്തി​ക​ളി​ലേ​ക്കോ ആ​ഹ്വാ​ന​ങ്ങ​ളി​ലേ​ക്കോ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടു​ന്ന​ത് ദേ​ശീ​യ ഐ​ക്യ​ത്തി​നും സാ​മൂ​ഹി​ക സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കും. അ​പ്ര​തീ​ക്ഷി​ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തോ ദേ​ശീ​യ ഐ​ക്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​തോ ആ​യ പ്ര​തി​ലോ​മ​ക​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ​നി​ന്ന് എ​ല്ലാ​വ​രും വി​ട്ടു​നി​ൽ​ക്ക​ണം.ഈ ​നി​ർ​ണാ​യ​ക സ​മ​യ​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും പ​ര​സ്പ​ര ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ലും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സ​ജീ​വ​മാ​യ പ​ങ്ക് വ​ഹി​ക്കാ​ൻ മ​ത​നേ​താ​ക്ക​ളോ​ടും പ്ര​സം​ഗ​ക​രോ​ടും സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ക​ളോ​ടും കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്തു.

 

Leave a Reply

Your email address will not be published. Required fields are marked *