Your Image Description Your Image Description

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ സ്വാ​ഗ​തം ചെ​യ്ത്​ യു.​എ.​ഇ. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന ഒ​രു ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും പ്രാ​ദേ​ശി​ക സ്ഥി​ര​ത​ക്ക്​ അ​നു​കൂ​ല​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​ത്തി​ന് വെ​ടി​നി​ർ​ത്ത​ൽ വ​ഴി​യൊ​രു​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വെ​ടി​നി​ർ​ത്ത​ലി​ന്​ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ യു.​എ​സ്​ പ്ര​സി​ഡ​ന്റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​യും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി​യെ​യും മ​ന്ത്രാ​ലം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​നും മേ​ഖ​ല​യി​ൽ മാ​നു​ഷി​ക, സു​ര​ക്ഷ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ ഏ​കോ​പ​നം തു​ട​ര​ണ​മെ​ന്നും പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കി. വി​ക​സ​ന സാ​ധ്യ​ത​ക​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്യു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു​മു​ള്ള യു.​എ.​ഇ​യു​ടെ നി​ല​പാ​ട് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *