Your Image Description Your Image Description

ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​​ണെ​ന്ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളി​ലൂ​ടെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച് മേ​ഖ​ല​​യി​ലെ സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സൗ​ഹൃ​ദ രാ​ഷ്ട്ര​മാ​യ ഇ​റാ​നെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ ക​ട​ന്നാ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും, ഇ​റാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ലും സു​ര​ക്ഷ​യി​ലേ​ക്കു​മു​ള്ള ക​ട​ന്നു​ക​യ​റ്റം, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ത​ത്വ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ ന​യ​ങ്ങ​ൾ മേ​ഖ​ല​യു​ടെ സ്ഥി​ര​ത​ക്ക് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണ്. ഇ​ത്, ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യെ തു​ട​ർ​ച്ച​യാ​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​യ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച മ​ന്ത്രി​സ​ഭ യോ​ഗം മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *