Your Image Description Your Image Description

പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം ഇ​റാ​നി​ലും ഇ​സ്രാ​യേ​ലി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ദൗ​ത്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തു​ട​രു​ക​യാ​ണ്.ഇ​തു​വ​രെ​യാ​യി 1215 പൗ​ര​ന്മാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് ഈ ​ദൗ​ത്യം.

ഇ​ന്ന് രാ​വി​ലെ, ഇ​റാ​നി​ൽ​നി​ന്നു​ള്ള 350 പൗ​ര​ന്മാ​രു​മാ​യി ര​ണ്ട് ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ങ്ങ​ൾ തു​ർ​ക്ക്മെ​നി​സ്താ​നി​ൽ​നി​ന്ന് ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് സ​ർ​വി​സ​സ് ക​മ്പ​നി, ഗ​ൾ​ഫ് എ​യ​ർ പ്ര​തി​നി​ധി സം​ഘം എ​ന്നി​വ​ർ സം​ഘ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ഇ​റാ​നി​ലെ മ​ശ്ഹ​ദി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം ബ​സു​ക​ളി​ൽ 198 പൗ​ര​ന്മാ​രെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഒ​മാ​ൻ, കു​വൈ​ത്ത്, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പൗ​ര​ന്മാ​രെ സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്തെ​ത്തി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *