ഇനി സ്‌ക്രീനിൽ തൊടാതെ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാം; കിടിലൻ ഫീച്ചറുമായി മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി

ന്യൂഡൽഹി: മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 (Motorola Razr 60 ) സ്മാർട്ട്‌ഫോൺ ഇന്ത്യയില്‍ പുറത്തിറക്കി മോട്ടറോള. ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്ലിപ്പ് ഫോണാണിത്. ആംഗ്യത്തിലൂടെ ഉപഭോക്താക്കൾക്ക് സ്‌ക്രീനിൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. നൂറ് ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് പുതിയ റേസർ 60.

പ്രീമിയം പേൾ മാർബിളും ഫാബ്രിക് ഫിനിഷുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്ലിപ്പ് ഫോൺ കൂടിയാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 7400എക്സ് ചിപ്‌സെറ്റിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. മോട്ടോ റേസർ 60യിൽ 6.9ഇഞ്ച് എൽടിപിഒ എൽഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 4500 എംഎഎച്ച് ബാറ്ററി, 30 വാട്സ് വയേര്‍ഡ് ചാര്‍ജിംഗ്, 15 വാട്സ് വയര്‍ലസ് ചാര്‍ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്കാന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 8ജിബി +256 ജിബി വേരിയന്‍റിന് 49,999 രൂപയാണ് വില. ജൂൺ 4 മുതൽ മോട്ടോറോള റേസര്‍ 60 വിപണിയിൽ ലഭ്യമാകും.

More From Author

Leave a Reply

Your email address will not be published. Required fields are marked *