Your Image Description Your Image Description

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ മനോജ് കെ ജയൻ രം​ഗത്ത്. തന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് വി എസ് അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം പങ്കുവെച്ചാണ് മനോജ് കെ ജയൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

‘എൻറെ രണ്ടാമത്തെ സംസ്ഥാന അവാർഡ്, അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആദരണീയനായ സഖാവ് വി എസിൽ നിന്ന് വാങ്ങാൻ കഴിഞ്ഞ.. ആ നിമിഷത്തെ വളരെ അഭിമാനപൂർവ്വം ഇന്നോർക്കുന്നു. ആദരാഞ്ജലികൾ… പ്രണാമം,’ മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസ്സിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

Related Posts