ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ല;എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് പ്രേം കുമാര്‍

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സംബന്ധിച്ചുയരുന്ന വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സിനിമയുടെ കാര്യത്തില്‍ അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രേം കുമാര്‍ പറഞ്ഞു.

സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തിൽ ഉള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്, ആരും എതിർത്തില്ല സിനിമയെ സിനിമയായി കാണാൻ പറ്റണം എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *