Your Image Description Your Image Description

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മേയ് 28 ന് രാവിലെ 10 മണിക്ക് അടൂർ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കും. അടൂരിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ 17 തസ്തികകളിലേക്കാണ് നിയമനം.

വിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കൽ, ഓട്ടോമൊബൈൽ), ഡിജിറ്റൽ മാർക്കറ്റിംഗിൽ ഡിഗ്രി/ഡിപ്ലോമ. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത‌18 നും 40 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ : 0477-2230624, 8304057735, 0473 4224810

Leave a Reply

Your email address will not be published. Required fields are marked *