Your Image Description Your Image Description

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.

കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്.

മൃതദേഹങ്ങൾ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു.മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *