Your Image Description Your Image Description

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാവാത്ത സാങ്കേതിക വിദ്യകളിൽ ഒന്നാണ്. മെഡിക്കൽ രംഗത്ത് ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ന് എഐ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഭാവിയിൽ എല്ലാ രോഗങ്ങളും എഐ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന അവകാശവാദമാണ് ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സബിസ് ഉന്നയിക്കുന്നത്. ഒരു ദശാബ്ദത്തിനുള്ളില്‍ ഇത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 20-ന് സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രവചനം നടത്തിയത്. ഹസ്സബിസിന്റെ ഈ വാദത്തിന് പിന്തുണയുമായി മറ്റൊരു പ്രമുഖ എഐ സ്ഥാപനമായ പെര്‍പ്ലെക്‌സിറ്റി എഐയുടെ സിഇഒ അരവിന്ദ് ശ്രീനിവാസും രംഗത്തെത്തി.

‘ഒരു മരുന്ന് വികസിപ്പിക്കാന്‍ പത്തോ നൂറോ വര്‍ഷം വേണ്ടി വന്നേക്കാം. എന്നാല്‍, എഐയുടെ സഹായത്തോടെ ഈ സമയം ഏതാനും വര്‍ഷങ്ങളോ, മാസങ്ങളോ, ചിലപ്പോള്‍ ആഴ്ചകളോ ആയി ചുരുക്കാന്‍ നമുക്ക് കഴിഞ്ഞേക്കും,’ ഹസ്സബിസ് വിശദീകരിച്ചു. എഐയ്ക്ക് മനുഷ്യന്റെ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്നും, പ്രോട്ടീന്‍ ഘടനകള്‍ മനസിലാക്കുന്നതില്‍ എഐ നേടിയ നാഴികക്കല്ലുകള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു ദശാബ്ദത്തിനുള്ളില്‍ എല്ലാ രോഗങ്ങളും ഭേദമാക്കാന്‍ എഐയ്ക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഹസ്സബിസിന്റെ അഭിമുഖ വീഡിയോ പങ്കുവെച്ച പെര്‍പ്ലെക്‌സിറ്റി എഐയുടെ സിഇഒ അരവിന്ദ് ശ്രീനിവാസ്, ഹസ്സബിസിനെ ഒരു ജീനിയസ് എന്ന് വിശേഷിപ്പിച്ചു. ‘ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് ലോകത്തിന്റെ എല്ലാ വിഭവങ്ങളും ലഭ്യമാക്കണം,’ അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts