Your Image Description Your Image Description

ആളുകൾക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ള ഒരു വിഷയമാണ് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ പ്രതിഫലം. എന്നാൽ സംവിധായകരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ അത്ര സജീവമല്ല. താരങ്ങളെ പോലെ തന്നെ പല സംവിധായകരും വലിയ പ്രതിഫലമാണ് വാങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ രാജമൗലിയാണ്. യുവ സംവിധായകൻ അറ്റ്ലിയും കൂടുതൽ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

അറ്റ്ലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. മെർസൽ, ബിഗിൽ, ഷാരൂഖ് ഖാൻ നായകനായ ജവാൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. 2023ൽ പുറത്തിറങ്ങിയ ജവാൻ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ലോകമെമ്പാടുമായി 1100 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

ജവാന് ശേഷം ഒരു ചെറിയ ഇടവേള എടുത്ത ശേഷം അറ്റ്ലി വീണ്ടും സജീവമാകുകയാണ്. തെലുങ്ക് നടൻ അല്ലു അർജുനൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് എന്നാണ് വിവരം. ജവാനു വേണ്ടി 30 കോടി രൂപ പ്രതിഫലം വാങ്ങിയ സംവിധായകൻ പുതിയ ചിത്രം 100 ​​കോടിക്ക് ഒപ്പുവെച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിലൂടെ 2025 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സംവിധായകനായി അദ്ദേഹം മാറി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. 200 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. രണ്ടാമതുള്ളത് സന്ദീപ് റെഡ്ഡി വംഗയാണ്. 100 മുതൽ 150 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. യുവ സംവിധായകൻ അറ്റ്ലിയുടെ പ്രതിഫലം 100 കോടി രൂപയാണ്. രാജ്കുമാർ ഹിരാനി 80 കോടി രൂപയും സുകുമാർ 75 കോടി രൂപയും പ്രതിഫലം വാങ്ങുന്നുണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ പ്രതിഫലമാകട്ടെ 55-65 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts