Your Image Description Your Image Description

കുവൈത്തിൽ വർധിച്ചു വരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയുധ നിയമത്തിൽ വൻ മാറ്റങ്ങൾ വരുത്തി അധികൃതർ. തെരുവ് ഗുണ്ടായിസങ്ങൾ ചെറുക്കുന്നതിനായി മാരകായുധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചാണ് നിലവിലുള്ള ആയുധ നിയമം പുതുക്കിയത്. എല്ലാത്തരം ആയുധങ്ങളുടെയും ഉടമസ്ഥാവകാശം, ലൈസൻസ് നൽകാനും നിയന്ത്രിക്കാനും പ്രത്യേകം അധികാരം എന്നിവ അധികാരികൾക്ക് നൽകുന്നതാണ് പുതിയ നിയമം. ഇത് കൂടാതെ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കുന്നവരെ ജയിലിലടക്കാനും വ്യവസ്ഥയുണ്ട്.

ബ്ലേഡുകളും എയർ ഗണ്ണുകളും പരസ്യമായി പ്രദർശിപ്പിച്ച് പൊതുജനങ്ങളെ ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിലുള്ള ആശങ്കയെത്തുടർന്നാണ് ഈ നീക്കം. ഇത്തരം ആയുധങ്ങളുടെ വ്യാപകമായ ദുരുപയോഗം ‘പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു’ എന്ന് സർക്കാർ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇത് അടിയന്തര നിയമപരമായ ഇടപെടൽ ആവശ്യമാക്കി.

Related Posts