Your Image Description Your Image Description

ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ൽ ര​ണ്ട് പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. ആ​യു​ധ ക​ട​ത്തു​മാ​യി സം​ബ​ന്ധി​ച്ച് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​ത്യേ​ക സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ ത​രം തോ​ക്കു​ക​ളു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്.

തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സ​മൂ​ഹ​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം​വെ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​ക​ളെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Posts