Your Image Description Your Image Description

ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റി​ന്റെ വാ​യു​വി​ലോ, പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ലോ അ​സാ​ധാ​ര​ണ​മാ​യ റേ​ഡി​യേ​ഷ​ൻ അ​ള​വ്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. ഖ​ത്ത​ർ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ദേ​ശീ​യ റേ​ഡി​യേ​ഷ​ൻ മോ​ണി​റ്റ​റി​ങ് ആ​ൻ​ഡ് ഏ​ർ​ലി വാ​ണി​ങ് നെ​റ്റ്‌​വ​ർ​ക്കാ​ണ്​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന നെ​റ്റ്‌​വ​ർ​ക്കി​ന്റെ ക​ര, സ​മു​ദ്ര സ്റ്റേ​ഷ​നു​ക​ൾ റേ​ഡി​യേ​ഷ​ൻ അ​ള​വ് നി​രീ​ക്ഷി​ക്കു​ക​യും റേ​ഡി​യേ​ഷ​ൻ അ​ള​വി​ൽ അ​സാ​ധാ​ര​ണ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യാ​ൽ മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും, ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​മാ​ത്ര​മേ വി​ശ്വ​സി​ക്കാ​വൂ എ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മേ​ഖ​ല​യി​ലെ റേ​ഡി​യേ​ഷ​ൻ അ​ള​വ്​ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *