Your Image Description Your Image Description

ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാട് വേഗത മെച്ചപ്പെടുത്തുന്നതിനും സിസ്റ്റം ലോഡ് കുറക്കുന്നതിനും പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പുതിയ നിയമങ്ങളാണ് വരുന്നത്. ബാങ്കുകളും പേയ്‌മെന്റ് ആപ്പുകളും ഉൾപ്പെടെ യു.പി.ഐ സിസ്റ്റം ഉപയോഗിക്കുന്ന എല്ലാ അംഗങ്ങൾക്കും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.‌പി.‌സി‌.ഐ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 31നകം അവ നടപ്പിലാക്കണം.

യു.പി.ഐ ആപ്പ് വഴി ഉപയോക്താക്കൾക്ക് എത്ര തവണ അക്കൗണ്ട് ബാലൻസ് പരിശോധിക്കാമെന്നതിന്റെ പരിധി നിശ്ചയിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. അടുത്ത മാസം മുതൽ ഓരോ ആപ്പും 24 മണിക്കൂറിനുള്ളിൽ ഒരു ഉപഭോക്താവിന് ഒരു ദിവസം പരമാവധി 50 ബാലൻസ് അന്വേഷണങ്ങൾ അനുവദിക്കും. ഈ പരിധി ഓരോ ആപ്പിനും ആണ്. അതായത് വ്യത്യസ്ത യു.പി.ഐ ആപ്പുകളിൽ ഒരു ഉപയോക്താവിന് അവരുടെ ബാലൻസ് വേറെ വേറെ പരിശോധിക്കാൻ കഴിയും. വിജയകരമായ ഓരോ യു.പി.ഐ പേയ്‌മെന്റിന് ശേഷവും ബാങ്കുകൾ ലഭ്യമായ അക്കൗണ്ട് ബാലൻസ് പ്രദർശിപ്പിക്കേണ്ടതുണ്ട്. ഓട്ടോ-പേ ഇടപാടുകൾക്ക്, നെറ്റ്‌വർക്ക് തിരക്ക് ഒഴിവാക്കാൻ എൻ.‌പി.‌സി.‌ഐ പ്രത്യേക സമയ സ്ലോട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്.

Related Posts