Your Image Description Your Image Description

ഡൽഹി: ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യൻ നിർമ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയൻ സർക്കാർ.

ജൂലൈ 5 മുതൽ 8 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പര്യടനം ആരംഭിച്ചതിന് പിന്നെലെയാണ് ബ്രസീൽ സർക്കാർ ഈയൊരു താൽപര്യം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ(കിഴക്കൻ) സെക്രട്ടറി പി. കുമരൻ ജൂലൈ രണ്ടിന് നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ബ്രസീൽ നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കുന്നത് ഒരു പ്രധാന ഭാഗമാകുമെന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts