Your Image Description Your Image Description

ആംഫിറ്റാമിൻ ഗുളികകൾ രാജ്യത്തേക്ക് കടത്തിയ കേസിൽ ഒരു സൗദി പൗരന്റെ വധശിക്ഷ കൂടി നടപ്പാക്കി. അൽജൗഫ് ഗവർണറേറ്റിന് കീഴിൽ സാലിഹ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ-ഹസ്മി എന്നയാളുടെ ശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയതായി അറിയിച്ചത്. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടെ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം അഞ്ചായി.

പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കീഴ് കോടതി അൽ-ഹസ്മിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *