Your Image Description Your Image Description

അ​ൽ​ജീ​രി​യി​ല്‍ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഖ​ത്ത​ര്‍ എ​ന​ര്‍ജി. കി​ഴ​ക്ക​ന്‍ അ​ൽ​ജീ​രി​യ​യി​ലെ അ​ഹാ​റ ബ്ലോ​ക്കി​ലാ​ണ് ഖ​ത്ത​ര്‍ എ​ന​ര്‍ജി അ​ട​ങ്ങു​ന്ന ക​ണ്‍സോ​ർ​ട്ട്യം എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള പു​തി​യ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്.ടോ​ട്ട​ല്‍ എ​ന​ര്‍ജീ​സ്, അ​ൽ​ജീ​രി​യ​യു​ടെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൊ​ന​ട്രാ​ക്ക് ഖ​ത്ത​ര്‍ എ​ന​ര്‍ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​ണ്‍സോ​ർ​ട്ട്യ​മാ​ണ് അ​ഹാ​റ ബ്ലോ​ക്കി​ല്‍ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള ലൈ​സ​ന്‍സ് നേ​ടി​യ​ത്. പ​ര്യ​വേ​ക്ഷ​ണ​ത്തി​നൊ​പ്പം ഉ​ല്‍പാ​ദ​ന​ത്തി​നു​ള്ള അ​വ​കാ​ശ​വും ക​ണ്‍സോ​ര്‍ട്ട്യ​ത്തി​നു​ണ്ട്.

ഖ​ത്ത​ര്‍ എ​ന​ര്‍ജി​ക്കും ടോ​ട്ട​ല്‍ എ​ന​ര്‍ജീ​സി​നും 24.5 ശ​ത​മാ​നം വീ​ത​വും സൊ​ന​ട്രാ​ക്കി​ന് 51 ശ​ത​മാ​നം ഓ​ഹ​രി​യു​മാ​ണു​ള്ള​ത്. അ​ല്‍ജീ​രി​യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​ഹാ​റ ബ്ലോ​ക്കി​ന് 14,900 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ണ്ട്. ഇ​ത് പൂ​ര്‍ണ​മാ​യും ക​ര​മേ​ഖ​ല​യാ​ണ്. ന​മീ​ബി​യ, ഈ​ജി​പ്ത്, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി ആ​ഫ്രി​ക്ക​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സ്വാ​ധീ​ന​മു​ള്ള ഖ​ത്ത​ര്‍ എ​ന​ര്‍ജി​യു​ടെ അ​ൽ​ജീ​രി​യ​യി​ലെ ആ​ദ്യ പ്രോ​ജ​ക്ടാ​ണി​ത്.ആ​ഫ്രി​ക്ക​ന്‍ വ​ന്‍ക​ര​യി​ലെ സാ​ന്നി​ധ്യം വ​ര്‍ധി​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഖ​ത്ത​ര്‍ ഊ​ര്‍ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ര്‍ എ​ന​ര്‍ജി സി.​ഇ.​ഒ​യു​മാ​യ സ​അ്ദ് ശ​രീ​ദ അ​ല്‍ ക​അ്ബി പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *