Your Image Description Your Image Description

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത് പതിനെട്ടുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂര്‍ പഞ്ചായത്തില്‍ നെല്ലിവിളയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയിലാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്.

അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം. അയല്‍വാസിയുടെ മകന്‍ രണ്ടാമത് വിവാഹിതനായിരുന്നു. ഇയാളുടെ ആദ്യ ഭാര്യ, കഴിഞ്ഞ ദിവസം അനുഷയുടെ വീട്ടിലെത്തുകയും തുടർന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇതിന് സഹായം നല്‍കിയത് അനുഷയാണെന്ന് ആരോപിച്ച് അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞെന്നാണ് ആരോപണം.

ഇതേതുടർന്ന് പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പാറശ്ശാല ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടിയ വിദ്യാർത്ഥിയായിരുന്നു അനുഷ. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Related Posts