Your Image Description Your Image Description

അ​ബൂ​ദ​ബിയിൽ എ​ണ്ണ​യി​ത​ര വി​ദേ​ശ​വ്യാ​പാ​രം ഈ ​വ​ര്‍ഷം ആ​ദ്യ പ​കു​തി​യി​ല്‍ 34.7 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി. ആ​റു​മാ​സ​ത്തി​നി​ടെ 194.4 ശ​ത​കോ​ടി ദി​ര്‍ഹ​മി​ന്‍റെ ഇ​ട​പാ​ടാ​ണു​ണ്ടാ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ക​യ​റ്റു​മ​തി 64 ശ​ത​മാ​നം വ​ര്‍ധി​ച്ച് 78.5 ശ​ത​കോ​ടി ദി​ര്‍ഹ​മി​ലെ​ത്തി. ഇ​റ​ക്കു​മ​തി​യി​ല്‍ 15 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ച് 80 ശ​ത​കോ​ടി ദി​ര്‍ഹ​മി​ന്‍റെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​ത്. പു​ന​ര്‍ ക​യ​റ്റു​മ​തി രം​ഗ​ത്ത് 35 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി 36 ശ​ത​കോ​ടി ദി​ര്‍ഹ​മി​ന്‍റെ ഇ​ട​പാ​ടു​ണ്ടാ​യെ​ന്നും അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

അ​ബൂ​ദ​ബി​യു​ടെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ് എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​രം​ഗ​ത്തെ വ​ള​ര്‍ച്ച തെ​ളി​യി​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി ക​സ്റ്റം​സി​ലെ ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ റാ​ശി​ദ് അ​ൽ മ​ന്‍സൂ​രി പ​റ​ഞ്ഞു. നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍, നൂ​ത​നാ​ശ​യ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ മു​ത​ലാ​യ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഈ ​രം​ഗ​ത്ത് വ​ള​ര്‍ച്ച നേ​ടി​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി2025ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ അ​ബൂ​ദ​ബി​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ല്‍പാ​ദ​നം (ജി.​ഡി.​പി) 291 ശ​ത​കോ​ടി ദി​ര്‍ഹ​മാ​യ​താ​യി അ​ബൂ​ദ​ബി സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്‍റ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ന്‍ വ​ര്‍ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 3.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​യാ​ണ് ഈ​വ​ര്‍ഷം രേ​​ഖ​പ്പെ​ടു​ത്തി​യ​ത്.

Related Posts