Your Image Description Your Image Description

2025ലെ ​ആ​ദ്യ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​ര വ​രു​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച നി​ര​ക്കി​ൽ സൗ​ദി അ​റേ​ബ്യ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ചാ​ണി​ത്. യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഈ ​വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ വേ​ൾ​ഡ് ടൂ​റി​സം ബാ​രോ​മീ​റ്റ​ർ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. 2019ലെ ​ആ​ദ്യ പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2025ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തും ഇ​തേ കാ​ല​യ​ള​വി​ൽ മി​ഡി​ലീ​സ്​​റ്റി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും എ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ 102 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ആ​ഗോ​ള വ​ള​ർ​ച്ചാ​നി​ര​ക്കാ​യ മൂ​ന്നു​ ശ​ത​മാ​ന​വും മി​ഡി​ലീ​സ്​​റ്റ്​ വ​ള​ർ​ച്ചാ​നി​ര​ക്കാ​യ 44 ശ​ത​മാ​ന​വും മ​റി​ക​ട​ന്നു. ആ​ഗോ​ള, പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യി​ൽ സൗ​ദി​യു​ടെ മു​ൻ​നി​ര സ്ഥാ​നം ഇ​ത് ശ​ക്തി​പ്പെ​ടു​ത്തു​ന്നു.

Related Posts