Your Image Description Your Image Description

അനൂപ് മേനോന്‍, ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. കട്ടുകളൊന്നുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഈ മാസം 18 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി എത്തുന്ന ചിത്രമാണ് രവീന്ദ്രാ നീ എവിടെ?. അനൂപ് മേനോന്‍ ആണ് ചിത്രത്തില്‍ രവീന്ദ്രന്‍ ആയി എത്തുന്നത്. ഷീലു എബ്രഹാം ആണ് നായിക. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്. അസീസ് നെടുമങ്ങാട്, സിദ്ദിഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Related Posts