Your Image Description Your Image Description

മുംബൈ: പകര്‍പ്പവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡായ മിന്ത്രയ്ക്കെതിരെ സോണി മ്യൂസിക് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിരവധി ലംഘന കേസുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുകയും സോണി 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിന്റെ വിവിധ ഗാനങ്ങള്‍ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു. സോണി മ്യൂസിക്‌ന്റെ ഗാനങ്ങള്‍ ഉപയോഗിച്ച മിന്ത്രയ്ക്ക് സോണി നോട്ടീസ് നല്‍കിയെങ്കിലും അത് വകവെയ്ക്കാതെ മിന്ത്ര അനധികൃത ഉപയോഗം തുടര്‍ന്നതായും സോണി ചൂണ്ടിക്കാണിക്കുന്നു.

ഏതൊക്കെ പാട്ടുകളാണ് മിന്ത്ര ഉപയോഗിച്ചത്?

ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗാനങ്ങളില്‍ ഒന്ന് സൂര്‍മയിലെ ഇഷ്‌ക് ദി ബാജിയാന്‍ (ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്ക്), ഐഷയിലെ ഗാല്‍ മിത്തി മിത്തി (ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്ക്), ഐഷയിലെ ബെഹ്‌കെ ബെഹ്‌കെ (ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്ക്), സരൂരിലെ സരൂര്‍ തുടങ്ങി 17 ഗാനങ്ങള്‍ ഉണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *