Your Image Description Your Image Description

ജൂലൈ മാസത്തില്‍ അജ്മാനിൽ 325 കോടി ദിർഹമിന്റെ 1,920 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 62.5ശതമാനത്തി​ലേറെ വളർച്ച കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അൽ ഹീലിയോ 1 ഏരിയയിൽ 5.6 കോടി ദിർഹമിന്‍റെ ഏറ്റവും ഉയർന്ന ഇടപാട് മൂല്യം രേഖപ്പെടുത്തിയെന്നും വകുപ്പ്​ ആക്ടിങ്​ ഡയറക്ടർ ജനറൽ അഹമ്മദ് ഖൽഫാൻ അൽ ശംസി പറഞ്ഞു.

അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല വളരെ അനുകൂലമായ ഘട്ടം അനുഭവിക്കുകയാണെന്നും വിവിധ തരം റിയൽ എസ്റ്റേറ്റിനായുള്ള വർധിച്ച ആവശ്യകത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആകെ 43.2 കോടി മൂല്യമുള്ള 178 മോർട്ട്ഗേജ് ഇടപാടുകൾ രേഖപ്പെടുത്തിയതായും 110 കോടി ദിര്‍ഹം മൂല്യമുള്ള ഏറ്റവും ഉയർന്ന മോർട്ട്ഗേജ് വ്യാപാരം നടന്നത് ഇൻഡസ്ട്രിയൽ ഏരിയ 2ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts