Your Image Description Your Image Description

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ഉണ്ണികൃഷ്ണപിള്ള ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.

കുവൈത്തിലെ ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ബാലകൃഷ്ണ പിള്ള. മാതാവ്: രാജമ്മ. അർച്ചനയാണ് ഭാര്യ. മകൾ: ഉത്ര. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts