Your Image Description Your Image Description

സൗദി അറേബ്യ ക്രൂയിസ് കപ്പൽ വ്യവസായത്തിനായി സമഗ്രമായ പുതിയ നിയമങ്ങൾ പുറത്തിറക്കി. രാജ്യത്ത് വളർന്നുവരുന്ന ക്രൂയിസ് ടൂറിസം മേഖലയുടെ സുസ്ഥിരമായ വളർച്ചയും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സൗദി റെഡ് സീ അതോറിറ്റിയാണ് ‘സൗദി ക്രൂയിസ് റെഗുലേഷൻസ്’ എന്ന പേരിൽ ഈ നിയമവ്യവസ്ഥകൾക്ക് രൂപം നൽകിയത്.

നിലവിൽ പൊതുവായ സമുദ്ര, ടൂറിസം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിയിലെ ക്രൂയിസ് മേഖല പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്രൂയിസ് കപ്പലുകൾക്കായി മാത്രമായി പ്രത്യേക നിയമങ്ങൾ കൊണ്ടുവന്നത്. സൗദി അറേബ്യയെ ഒരു ആഗോള സമുദ്ര സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള രാജ്യത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.പുതിയ നിയമങ്ങൾ ഷിപ്പ് ഓപ്പറേറ്റർമാർ, ഷിപ്പിംഗ് ഏജന്റുമാർ, പോർട്ട് അതോറിറ്റികൾ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്നു.

Related Posts