Your Image Description Your Image Description

വാ​യു​വി​ൽ​നി​ന്ന്​ നേ​രി​ട്ട്​ കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​മാ​യ ‘കാ​ർ​ബ​ൺ ക്യാ​പ്​​ച്ച​ർ’ യൂ​നി​റ്റ്​​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ആ​ദ്യ പ​രീ​ക്ഷ​ണ യൂ​നി​​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ക്ലേ​വ​ർ​ക്​​സ്​’ എ​ന്ന സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല പെ​ട്രോ​ളി​യം സ്​​റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലാ​ണ്​ ഈ ​യൂ​നി​റ്റ്​ സ്ഥാ​പി​ച്ച​ത്.

ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ പോ​ലും കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണി​ത്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള കാ​ർ​ബ​ൺ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ സൗ​ദി ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഈ ​തു​ട​ക്കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ‘വി​ഷ​ൻ 2030’നും ​ദേ​ശീ​യ ത​ന്ത്ര​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി കാ​ലാ​വ​സ്ഥ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി നേ​രി​ട്ടു​ള്ള വാ​യു കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്ക​ൽ പ​രി​ഹാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സൗ​ദി​യു​ടെ പ്ര​തി​ബ​ദ്ധ​ത ഇ​ത് അ​ടി​വ​ര​യി​ടു​ന്നു.

Related Posts