Your Image Description Your Image Description

40 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ശ​ക്ത​മാ​യ ചൂ​ടാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. 48 ഡി​ഗ്രി വ​രെ​യാ​യി അ​ത്​ ഉ​യ​ർ​ന്നേ​ക്കാം. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വാ​ട്ട​ർ സ്പ്രേ ​ഫാ​നു​ക​ൾ, റോ​ഡു​ക​ളി​ൽ പ്ര​ത്യേ​ക പ​ന്ത​ലു​ക​ൾ, കു​ട​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ചൂ​ട് കു​റ​ക്കാ​നാ​യി റോ​ഡു​ക​ളി​ൽ പ്ര​ത്യേ​ക വ​സ്​​തു​ക്ക​ളും നി​റ​ങ്ങ​ളും​കൊ​ണ്ട്​ പൊ​തി​ഞ്ഞി​രി​ക്കു​ന്നു. അ​റ​ഫ​യി​ൽ 20,000ത്തോ​ളം പു​തി​യ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചും ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും തേ​ടി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രോ​ട്​ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ അ​റ​ഫ​യി​ൽ ടെ​ന്റു​​ക​ളി​ൽ ക​ഴി​യാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്ക​രു​ത്, വെ​ള്ളം ധാ​രാ​ളം കു​ടി​ക്ക​ണം, കു​ട​ക​ൾ കൈ​വ​ശം ക​രു​ത​ണം എ​ന്നാ​ണ്​ നി​ർ​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts