Your Image Description Your Image Description

വരാപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർഥി മുങ്ങിമരിച്ചു. വരാപ്പുഴ കളത്തിപ്പറമ്പില്‍ പരേതനായ ഡെന്നീസിന്റെയും സിമിയുടെയും മകന്‍ പോളാണ്‌ (17) മരണപ്പെട്ടത്. ഞായർ 2.30 ഓടെ വരാപ്പുഴ പള്ളിക്കു മുന്‍വശത്തുള്ള കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു.

നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏലൂരില്‍ നിന്ന്‌ അഗ്നിരക്ഷാസേനാ സ്‌കൂബാ ടീം എത്തിയാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *