Your Image Description Your Image Description

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുകയാണ് ഫ്ലിപ്‍കാർട്ട്. ബിഗ് ബഡ്ജറ്റ് ഡേയ്‌സ് വിൽപ്പന അവസാനിച്ചെങ്കിലും, സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓഫറുകൾ തുടരുകയാണ്.

നിലവിൽ ഐഫോൺ 15 പ്ലസിന് 79,900 രൂപയാണ് വില. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട്. ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് ലഭിക്കും.

അതേസമയം ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴിയാണ് ഐഫോൺ വില 18,750 രൂപയായി കുറയുന്നത്. ഐഫോൺ 15 പ്ലസിന് ഫ്ലിപ്‍കാർട്ട് ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഒന്നിലധികം ബാങ്ക്, എക്‌സ്‌ചേഞ്ച് ഡീലുകൾ ലഭ്യമാണ്.

ഐ ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് എങ്ങനെയെന്ന് അറിയാം

1) ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുമ്പോൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3000 രൂപ കിഴിവ് നൽകിയിട്ടുണ്ട്

2) ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നു.

3) നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ, പരമാവധി 61,150 രൂപ ബോണസ് ലഭിക്കും. പരമാവധി എക്സ്ചേഞ്ച് മൂല്യം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഐഫോൺ 15 പ്ലസിന് 18,750 രൂപ മാത്രമേ ചെലവാകൂ. അതേസമയം നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെയും ബ്രാൻഡിനെയും ആശ്രയിച്ച് അന്തിമ എക്സ്ചേഞ്ച് തുക വ്യത്യാസപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts