Your Image Description Your Image Description

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വൺപ്ലസിന്റെ ഏറ്റവും പുതിയ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 13s (OnePlus 13s) ആണ് അ‌ത്. അൾട്രാ-നാരോ ബെസലുകളുള്ള 6.32 ഇഞ്ച് 1.5K 1-120Hz LTPO AMOLED സ്‌ക്രീനാണ് ഈ കോം‌പാക്റ്റ് പ്രീമിയം സ്മാർട്ട്ഫോണിന് ഉള്ളത്. ഇപ്പോൾ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ എന്ന ഐക്യു 13യുടെ സ്ഥാനത്തിന് പുതിയ വൺപ്ലസ് 13S വെല്ലുവിളി ഉയർത്തിയിരിക്കുന്നു. കൂടാതെ, ഉയർന്ന വില മൂലം വൺപ്ലസ് 13 വാങ്ങാൻ കഴിയാത്ത ആരാധകർക്ക് സ്വന്തമാക്കാൻ ഒരു മികച്ച ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് 13s ഇനി പരിഗണിക്കാനാകും.

മികച്ച പെർഫോമൻസ് തന്നെ വൺപ്ലസ് 13S വാഗ്ദാനം ചെയ്യുന്നുണ്ട്. 4,400mm2 3D ക്രയോ-വെലോസിറ്റി വേപ്പർ ചേമ്പറും ബാക്ക് കവറിൽ ഒരു കൂളിംഗ് ലെയറും സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇത് താപ വിസർജ്ജനം കൂടുതൽ മെച്ചപ്പെടുത്തും. കൂടാതെ, പുറമേ ചൂട് അ‌നുഭവപ്പെടുന്നത് കുറയ്ക്കാൻ ബാക്ക് കവറിൽ ഒരു ​ഹൈ പെർഫോമൻസ് ഗ്രാഫൈറ്റ് പാളി സംയോജിപ്പിച്ചിരിക്കുന്നു.

11-ആന്റിന ഓമ്‌നി-ഡയറക്ഷണൽ സിസ്റ്റമാണ് വൺപ്ലസ് 13S ന്റെ മറ്റൊരു പ്രത്യേകത. ഇതിൽ മൂന്ന് ഡെഡിക്കേറ്റഡ് ഹൈ-പെർഫോമൻസ് ആന്റിനകളും വ്യവസായത്തിലെ ആദ്യത്തെ ക്വാഡ്- മോഡ് അൾട്രാ- വൈഡ്‌ബാൻഡ് ലോ- ഫ്രീക്വൻസി ആന്റിനയും ഉൾപ്പെടുന്നു. മികച്ച വൈ- ഫൈ സ്ഥിരതയ്‌ക്കായി ഇൻഡസ്ട്രിയിലെ ആദ്യത്തെ കസ്റ്റം G1 വൈ-ഫൈ എൻഹാൻസ്‌മെന്റ് ചിപ്പും ഈ ഫോണിൽ ഉണ്ട്.

​കൈയിൽ സുഖമായി പിടിക്കാം എന്നതാണ് വൺപ്ലസ് 13S ആരാധകർക്ക് നൽകുന്ന മറ്റൊരു വാഗ്ദാനം. മെറ്റൽ ഫ്രെയിമും, 8.15mm കനവും, 185g ഭാരവുമാണ് ഈ ഫോണിനുള്ളത്. 50:50 ബാലൻസ്ഡ് വെയിറ്റ് ഡിസ്ട്രിബ്യൂഷനും മെച്ചപ്പെട്ട ഗ്രിപ്പിനായി ഫ്രണ്ടിലും ബായ്ക്കിലും കർവ്ഡ് 2.5D ഗ്ലാസും വൺപ്ലസ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts